V Karunakaran
Camera
Areas of Contributions :
Camera
മെരിലാന്റ് സ്റ്റുഡിയോ സ്ഥാപിച്ച കാലം മുതൽ അവിടുത്തെ ക്യാമറാവിഭാഗത്തിൽ സഹഛായാഗ്രാഹകനായി വർത്തിച്ചിരുന്ന കരുണാകരൻ മണക്കാട് സ്വദേശിയാണു്. 1933 ഒക്ടോബർ 19-നു് ജനിച്ചു. ശ്രീമതി ഭഗവതിയമ്മയും ശ്രീ. ഏ. വേലപ്പൻപിള്ളയുമാണു് മാതാപിതാക്കൾ. ഇംഗ്ലീഷ് ഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടുണ്ടു്. വിവാഹിതനാണു്. ശ്രീമതി കമലമ്മയാണു് ഭാര്യ. ഇവർക്കു് ഒരാണും രണ്ടു പെണ്ണുമുൾപ്പെടെ മൂന്നു സന്താനങ്ങളുണ്ടു്. ‘ആത്മസഖി’യാണു് കരുണാകരന്റെ ആദ്യചിത്രം. തുടർന്നു് നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണസഹായിയായി പ്രവർത്തിച്ചിട്ടുണ്ടു്.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970
എഴുതിയത് ജയലക്ഷ്മി രവീന്ദ്രനാഥ്
കടപ്പാട് : ബി വിജയകുമാര്‍
Available Movies : 17
Available Web Series : 0
Available Short Movies : 0